സിദാൻ ഫ്രാൻസിന്റെ പരിശീലകനാവുന്നു?

റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിൻ്റെ പരിശീലകനാവുന്നു എന്ന് റിപ്പോർട്ട്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസ് പുറത്തായതിനു പിന്നാലെയാണ് സിദാൻ ഫ്രാൻസ് പരിശീലകനാവുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദിദിദർ ദെഷാം ആണ് 2012 മുതൽ ഫ്രാൻസിനെ പരിശീലിപ്പിക്കുന്നത്.
ദെഷാമിനു കീഴിൽ മികച്ച പ്രകടനങ്ങളാണ് ഫ്രാൻസ് കാഴ്ചവച്ചിട്ടുള്ളത്. 2016 യൂറോ കപ്പിൽ ഫ്രാൻസിനെ ഫൈനലിൽ എത്തിച്ച ദെഷാം 2018 ലോകകപ്പിൽ അവരെ ജേതാക്കളാക്കി. പക്ഷേ, ഈയിടെ അവസാനിച്ച യൂറോ കപ്പിലെ പ്രീക്വാർട്ടറിൽ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോട് കീഴടങ്ങിയതോടെ ദെഷാമിൻ്റെ ഭാവി തുലാസിലായെന്നാണ് സൂചന. നേരത്തെ തന്നെ അദ്ദേഹത്തിൻ്റെ പ്രതിരോധ ശൈലി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇക്കൊല്ലം മെയിൽ ആണ് സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. സീസണിൽ റയലിന് ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ലാ ലിഗയും കോപ്പ ഡെൽ റേയും ചാമ്പ്യൻസ് ലീഗുമൊക്കെ റയലിനു നഷ്ടമായി. 11 സീസണിന് ഇടയിൽ ആദ്യമായാണ് ഒരു കിരീടം പോലുമില്ലാതെ റയൽ സീസൺ അവസാനിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് സിദാൻ ക്ലബ് വിടാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2016ലാണ് സിദാൻ ആദ്യം റയലിന്റെ പരിശീലകനാവുന്നത്. 2018 മെയിൽ സിദാൻ ക്ലബ് വിട്ടു. 2019ൽ സിദാൻ വീണ്ടും റയൽ പരിശീലകനായി.
Story Highlights: Zinedine Zidane is considered as France coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here