Advertisement

ബി.ജെ.പി നേതാവിന്‍റെ കാര്‍ ആക്രമിച്ചുവെന്ന്​ ആക്ഷേപം; 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്​

July 15, 2021
1 minute Read

ബി.ജെ.പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്​പീക്കറുമായ രണ്‍ബീര്‍ ഗാങ്​വായുടെ കാര്‍ ആക്രമിച്ചുവെന്ന്​ ആരോപിച്ച്‌​ 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്​. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ജൂലൈ 11നാണ്​ സംഭവമുണ്ടായത്​. അന്ന്​ തന്നെ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന്​ പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്​.

ബി.ജെ.പി-ജനനായക്​ ജനത പാര്‍ട്ടി സഖ്യ സര്‍ക്കാറിനെതിരെ കര്‍ഷകര്‍ പ്ര​തിഷേധത്തിലാണ്​. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ്​ പ്രതിഷേധം. കര്‍ഷക സമരത്തിന്‍റെ നേതാക്കളായ ഹരിചരണ്‍ സിങ്​, പ്രഹ്ലാദ്​ സിങ്​ എന്നിവരും കേസില്‍ പ്രതികളാണ്​.

രാജ്യ​ദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സംയുക്​ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ​കര്‍ഷകര്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്​ കിസാന്‍ മോര്‍ച്ച വ്യക്​തമാക്കി. രാജ്യദ്രോഹകുറ്റം കൊളോണിയല്‍ കാലത്തെ നിയമമാണെന്നും ഇതില്‍ പുനരാലോചന വേണമെന്നും സുപ്രീംകോടതി ഇന്ന്​ വ്യക്​തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top