ഡയറിയിൽ സ്വർണക്കടത്ത് വിവരങ്ങൾ; അർജുൻ ആയങ്കിയുടെ ഭാര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജിൻ ആയങ്കിയുടെ ഭാര്യ അമലയെ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. അർജുന് സ്വർണത്തിൻ്റെ ഇടപാട് ഉള്ളതായി അറിയാമായിരുന്നു എന്നാണ് അമലയുടെ മൊഴി. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അമലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
ആറര മണിക്കൂർ നേരമാണ് ഇന്ന് അമലയെ ചോദ്യം ചെയ്തത്. അമലയുടെ ഡയറിയിൽ സ്വർണത്തിൻ്റെ ഇടപപാടുകളെപ്പറ്റിയുള്ള സൂചനകളുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം അമലയുടെ ഡയറി കസ്റ്റംസ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്ന് അമലയ്ക്ക് സ്വർണ കള്ളക്കടത്തിനെപ്പറ്റി വിവരമുണ്ടായിരുന്നു എന്ന് കണ്ടെത്തി.
അർജുൻ ആയങ്കി ഫോണിൽ സംസാരിക്കുമ്പോൾ സ്വർണക്കടത്ത് വിവരങ്ങൾ അമല മനസ്സിലാക്കിയിരുന്നു. ഇതോടൊപ്പം പല സുഹൃത്തുക്കളും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അർജുന് സ്വർണത്തിൻ്റെ ഇടപാട് മാത്രമാണെന്നാണ് താൻ കരുതിയതെന്നും ഇത് കള്ളക്കടത്താണണോ എന്ന് അറിയില്ലെന്നും അമല മൊഴി നൽകി.
Story Highlights: arjun ayankis wife questioned by customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here