Advertisement

36,000 കടന്ന് സ്വർണ വില; ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്ക്

July 15, 2021
0 minutes Read

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഗ്രാമിന് 25 രൂപയും പവൻ 200 രൂപയുമാണ് വർധിച്ചത്. നിലവിൽ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു.

മൂന്ന് ദിവസം ഒരേ വിലയിൽ തുടർന്ന് ശേഷം തിങ്കളാഴ്‌ച സ്വർണ വില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. പിന്നാലെ ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു.

ജൂലൈ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ മാസത്തിൽ തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണ വില. എട്ട് ദിവസം കൊണ്ട് 600 രൂപായയുടെ വർധനവാണ് ഉണ്ടായത്.

വിവിധ സംസ്ഥാനങ്ങളിലെ നികുതിയും മറ്റും അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്വര്‍ണ വിലയിൽ വ്യത്യാസമുണ്ട്.

ജ്വല്ലറികളില്‍ ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇതനുസരിച്ച് ബി.ഐ.എസ്. ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല.

പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നടപ്പാക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ബി.ഐ.എസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top