നിയമസഭാ കയ്യാങ്കളി കേസ് ; നിലപാട് മാറ്റവുമായി സർക്കാർ അഭിഭാഷകൻ

നിയമസഭാ കയ്യാങ്കളി കേസില്‍ തിരിച്ചടി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സുപ്രിം കോടതിയിൽ നിലപാട് മാറ്റവുമായി സർക്കാർ അഭിഭാഷകൻ.
മുൻ ധനമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിന് പകരം സർക്കാരിനെ എന്നാക്കി തിരുത്തിയിരിക്കുകയാണ് സർക്കാർ അഭിഭാഷകൻ. വനിതാ അംഗങ്ങളെ സഭയ്ക്കുള്ളിൽ അപമാനിച്ചതാണ് കയ്യാങ്കളിയിലേക്കുള്ള പ്രകോപനമായതെന്നാണ് സർക്കാർ അഭിഭാഷകൻ സുപ്രിംകോടതിയിൽ വിശദീകരണം നൽകിയത്.
സംസ്ഥാന സര്‍ക്കാരിന്റെയും ആറ് നേതാക്കളുടെയും അപ്പീലില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ തവണ സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചിരുന്നു.
Story Highlights: Legislative assembly, conflict, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here