തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (88) നിര്യാതയായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളിക്കുന്നത്തെ വീട്ടുവളപ്പില്‍.
കമ്മ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്.ശങ്കരനാരായണന് തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കേട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്. മക്കള്‍: അന്തരിച്ച പ്രശസ്ത സംവിധായകന് അജയന്, സോമന്, പരേതനായ രാജന്, സുരേഷ്, മാല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here