Advertisement

കൊവിഡ് നിയന്ത്രണങ്ങൾ ജനനന്മയ്ക്ക് വേണ്ടി, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം ; വെള്ളാപ്പള്ളി നടേശന്‍

July 15, 2021
1 minute Read

കൊവിഡ് കാലത്ത് വ്യപാരികള്‍ വന്‍ പ്രതിസന്ധിയിലാണ്. അവരുടെ ദുഃഖം ന്യായമാണ്.എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും അതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍. അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചകളിലൂടെ ഇതിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും, ഐ.എം.എ ഉള്‍പ്പെടെ രോഗബാധയെ പ്രതിരോധിക്കാന്‍ നടപടികള്‍ വേണമെന്ന് പറഞ്ഞതാണ്. രോഗവ്യാപന തോത് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അവ പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, മദ്യ വില്‍പനശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും ആരാധനാലയങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ക്ഷേമ പദ്ധതികൾ സർക്കാർ വാരിക്കോരി കൊടുക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതിനാലാണ് രോഗവ്യാപനം വര്‍ധിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആധികാരികമാണ്. അതിനോട് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top