ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച വേളയിൽ മദ്യവിൽപ്പനശാലകളിലെ ആൾത്തിരക്ക് സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം പങ്കെടുക്കുമ്പോൾ ബിവറേജസിനു മുന്നിൽ നൂറുകണക്കിനാളുകളെ അനുവദിക്കുന്നുവെന്നായിരുന്നു വിമർശനം. തിരക്ക് നിയന്ത്രിക്കുവാനായി വേണ്ട നടപടികൾ സ്വീകരിക്കുവാൻ എക്സൈസ് കമ്മീഷണർക്കും ബെവ്കോ സി.എം.ഡിയ്ക്കും കോടതി നേരിട്ട് നിർദ്ദേശം നൽകിയിരുന്നു.
അതേ സമയം നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ബെവ്കോ ഇന്ന് കോടതിയെ അറിയിക്കും. തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ പരിഗണനയിലുള്ളത്.
Story Highlights: high court will consider bevco petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here