Advertisement

കനത്തമഴ; പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു

July 16, 2021
0 minutes Read

രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു.ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽപ്പെട്ട ഭാഗമാണിത്. മംഗളൂരുവിൽനിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്.

ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ പാളത്തിലെ മണ്ണ് നീക്കുന്നതിനു തടസ്സമാകുന്നുണ്ട്.പാളം പൂർണമായി മണ്ണിനടിയിലായി. റെയിൽവേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top