47 ജില്ലകളില്‍ ടിപിആര്‍ പത്തിന് മുകളില്‍; നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

47 ജില്ലകളില്‍ ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നുവെന്നും മാനദണ്ഡങ്ങളില്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.
കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ളത്. കൊവിഡ് രണ്ടാം തരംഗം അവസാനിക്കാത്ത സാഹചര്യത്തിലും മൂന്നാംതരംഗം തുടങ്ങാനിരിക്കെയും ഈ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 82 ശതമാനം മരണനിരക്ക് കുറഞ്ഞെന്നും രണ്ട് ഡോസ് എടുത്തവര്‍ക്ക് 95 ശതമാനം മരണനിരക്ക് കുറയുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
Story Highlights: covid cases india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here