വ്യാപാരികള്‍ക്ക് ആശ്വസിക്കാം; പെരുന്നാളിന് മുന്‍പ് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും

വ്യാപാരികള്‍ക്ക് പെരുന്നാളിന് മുന്‍പ് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന. തിങ്കള്‍ മുതല്‍ വെള്ളി വരെ കൂടുതല്‍ സമയം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അനുമതിയുണ്ടാവില്ല. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
വ്യാപാരികള്‍ക്ക് കൂടുതല്‍ സമയം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നതായിരുന്നു ആവശ്യം. വിഷയത്തില്‍ വ്യാപാരികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് സൂചന. തിങ്കള്‍ മുതല്‍ വെള്ളി വരെ 8 മണിവരെ കടകള്‍ തുറക്കാം എന്നാണ് നിലവിലെ അനുമതി. പെരുന്നാള്‍ പ്രമാണിച്ച് ഈ സമയം ദീര്‍ഘിപ്പിച്ചേക്കും. ശനിയും ഞായറും കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വാരാന്ത്യ ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് അനുമതി നല്‍കാന്‍ സാധ്യതയില്ല.
Story Highlights: traders kerala,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here