Advertisement

മാർത്തോമാ സഭയ്ക്ക് രണ്ട് സഫ്രഗൻ മെത്രാപ്പൊലീത്തമാർ

July 16, 2021
1 minute Read

മാർത്തോമാ സഭയ്ക്ക് രണ്ട് സഫ്രഗൻ മെത്രാപ്പൊലീത്തമാർ. തിരുവല്ലയിൽ ഇന്ന് ചേർന്ന എപ്പിസ്‌കോപ്പൽ സിനഡിലാണ് തീരുമാനം. സീനിയർ ബിഷപ്പുമാരായ ഡോ. യൂയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവരാകും പുതിയ സഫ്രഗൻ മെത്രാപ്പൊലീത്തമാർ.

ഇരുവരുടെയും സ്ഥാനാരോഹണം ഞായറാഴ്ച രാവിലെ ഒൻപതിന് തിരുവല്ല പുലാത്തീൻ അരമന ചാപ്പലിൽ നടക്കും. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിലായിരിക്കും സ്ഥാനാരോഹണം നടക്കുക. ചെന്നൈ ചെട്‌പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിനെ വികാരി ജനറൽ ആക്കി. റവ. ജോർജ് മാത്യുവിന്റെ സ്ഥാനാരോഹണവും ഞായറാഴ്ച നടക്കും.

Story Highlights: marthoma diocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top