ഇന്ത്യയില്‍ വാട്സ്ആപ്പ് മരവിപ്പിച്ചത് 20ലക്ഷം അക്കൗണ്ടുകള്‍

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്സ്ആപ്പ്. മേയ് 15നും ജൂണ്‍15നും ഇടയിലാണ് 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ നിരന്തരം നിക്ഷേപം നടത്തുന്നുണ്ട്. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ സാങ്കേതിക വിദ്യകള്‍ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ് 15 മുതല്‍ ജൂണ്‍ 15വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു – കമ്പനി വ്യക്തമാക്കി.
പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് വാട്സ്ആപ്പ് നല്‍കിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ പരാതി നല്‍കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാന്‍ അനുശാസിക്കുന്നതാണ് നിയമമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ 40കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here