കൊവിഡ് അവലോകനയോഗം ഇന്ന് ചേരും; ഓണ ഇളവുകളിൽ തീരുമാനം ഉണ്ടായേക്കും

സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ ഇളവുകളിൽ തീരുമാനം എടുക്കും. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും.
ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. പെരുന്നാൾ കണക്കിലെടുത്ത് നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here