‘തിരിച്ച് കയറിയപ്പോള്‍ കാഴ്ച മങ്ങുന്നത് പോലെ തോന്നി’ കൊല്ലത്ത് കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ അനുഭവം

മരണത്തെ മുഖാമുഖം കണ്ട ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍ ഓര്‍ത്തെടുത്ത് കൊല്ലം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വര്‍ണിനാഥ്. കഴിഞ്ഞ ദിവസം കുണ്ടറ കോവില്‍മുക്കിലെ കിണറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ പുറത്തെത്തിക്കുന്നതിനിടെ അബോധവസ്ഥയിലായ വര്‍ണി നാഥ് അത്ഭുതകരമായാണ് രക്ഷപെട്ടത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹായവുമായെത്തുന്ന അഗ്‌നിരക്ഷാ സേനയുടെ പ്രതിനിധിയാണ് ഈ മുപ്പത് വയസുകാരന്‍.
വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു ഒരു നാടിനെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവില്‍മുക്കിലെ രക്ഷാപ്രവര്‍ത്തന ദൗത്യം. കിണറില്‍ കുടുങ്ങിയ നാല് പേരെയും ഫയര്‍ ഫോഴ്‌സ് പുറത്തെത്തിച്ചു. അതിനിടെയാണ് ശ്വാസം കിട്ടാതെ വര്‍ണിനാഥ് കിണറിനുള്ളില്‍ വെച്ച് ബോധ രഹിതനായത്. സഹപ്രവര്‍ത്തകരുടെ പെട്ടന്നുണ്ടായ ഇടപെടലാണ് വര്‍ണിനാഥിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
നാല് പേര്‍ മരിച്ചു എന്ന വാര്‍ത്തയ്‌ക്കൊപ്പം ഗുരുതരാവസ്ഥയിലാണ് വര്‍ണിനാഥെന്ന് സ്‌ക്രോളുകളും പ്രത്യക്ഷപ്പെട്ടതോടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം പരിഭ്രാന്തരായി. ഒരു ജോലി എന്നതിനപ്പുറം ഓരോ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ജീവന്‍ മരണ പോരാട്ടമാണ് രക്ഷാപ്രവര്‍ത്തന ദൗത്യങ്ങള്‍. പക്ഷെ സമൂഹത്തില്‍ നിന്ന് ലഭിക്കുന്നതാവട്ടെ പലപ്പോഴും പഴി വാക്കുകളെന്നാണ് വര്‍ണിനാഥിന്റെ അനുഭവം.
വര്‍ണിനാഥിന്റെ അനുഭവ സാക്ഷ്യം ഇങ്ങനെ, ‘ചെറുപ്പക്കാരന് ഭാരക്കുറവായതുകൊണ്ട് വേഗം കയറില്‍ കെട്ടാന്‍ സാധിച്ചു. തിരിച്ച് നെറ്റിനുള്ളിലേക്ക് കയറിയപ്പോള്‍ കാഴ്ച മങ്ങുന്നത് പോലെ തോന്നി. ശാസ്ത്രീയമായി സഹപ്രവര്‍ത്തകര്‍ സിപിആര്‍ നല്‍കിയാല്‍ പുതുജീവന്‍ തിരിച്ചുകിട്ടി. ചുരുക്കമായി അഭിനന്ദനം ലഭിക്കാറുള്ളൂ. പല സൈറ്റില്‍ നിന്നും പഴിവാക്കുകള്‍ കേട്ടിട്ടാണ് മടങ്ങുന്നത്.’
കൊല്ലം, കുണ്ടറ യൂണിറ്റുകളിലെ ഇരുപതോളം ഉദ്യോഗസ്ഥരും ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. അപകടത്തില്‍ പെട്ടവരെ പുറത്തെത്തിച്ചെങ്കിലും ഒരാളുടെ പോലും ജീവന്‍ രക്ഷിക്കാനായില്ലെല്ലോ എന്ന പ്രയാസമാണ് ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്കുള്ളത്.
Story Highlights: well, kollam, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here