Advertisement

എൽജെഡിയിൽ വിമത നീക്കം ; എം വി ശ്രേയാംസ് കുമാറിനെതിരെ നേതാക്കൾ ഡൽഹിയിൽ

July 17, 2021
2 minutes Read

നേതൃത്വമാറ്റം ആവശ്യപ്പെട്ട് എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു. എം വി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡൽഹിയിൽ. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്‍റെ നേതൃത്യത്തിലുള്ള സംഘം ശരദ് യാദവുമായി ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

Read Also: ശ്രേയാംസ്‌കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി; നാല് അംഗങ്ങൾ രാജിവച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്‌ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും എം വി ശ്രേയാംസ് കുമാർ തയാറായില്ല. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം ലഭിക്കാത്തതിലും വീഴ്ചയുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ചൂണ്ടിക്കാട്ടി.

Story Highlights: JDL, Sheikh P. Harris Meets Sharad Yadav Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top