സ്വന്തം മുഖത്ത് പരീക്ഷണം നടത്തി മേക്കപ്പ് കലാകാരി; വൈറലായി ഫേസ് ആർട്ട് ചിത്രങ്ങളും വിഡിയോയും

സ്വന്തം മുഖത്ത് പരീക്ഷണം നടത്തി സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ഒരു മേക്കപ്പ് കലാകാരി. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സ്വന്തം മുഖത്ത് പരീക്ഷിച്ചാണ് മേക്കപ്പ് കലാകാരിയായ മിമി ചോയ് ശ്രദ്ധ നേടിയിരിക്കുന്നത്. കാനഡ വാൻകൂവർ സ്വദേശിയാണ് മിമി.
ഒപ്റ്റിക്കൽ ഇല്ലുഷിയനുകൾ പല തരത്തിലുണ്ട്. നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും ചിത്രങ്ങളോ പ്രതിഭാസങ്ങളോ ഒക്കെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന് വിളിക്കുക. ഇത്തരം മയക്കാഴ്ചകളിൽ, യാഥാർഥ്യമേതെന്ന് തിരിച്ചറിയുക പ്രയാസമാണ്.
ഇൻസ്റ്റാഗ്രാമിൽ അവസാനം പോസ്റ്റ് ചെയ്ത ചിത്രം പൂർത്തിയാക്കാൻ എട്ട് മണിക്കൂർ സമയമാണ് മിമി എടുത്തത്. അതിന്റെ വിഡിയോയും അവർ പങ്ക് വച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴിവച്ച മിമിയുടെ ചിത്രങ്ങൾ ആളുകളിൽ ആശ്ചര്യമുളവാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here