ഉത്തരേന്ത്യന്‍ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍; സ്ത്രീകളെ എത്തിച്ചത് കെട്ടിട നിര്‍മാണതിനെന്ന വ്യാജേന

ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘത്തെ അസം പൊലീസെത്തി തിരുവനന്തപുരത്ത് അറസ്റ്റുചെയ്തു. ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ കടത്തിക്കൊണ്ടുവന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ 9 സ്ത്രീകളും 9 പുരുഷന്മാരുമാണ് തമ്പാനൂരിലെയും മെഡിക്കല്‍ കോളജിനടുത്തെയും ഹോട്ടലുകളില്‍ നിന്നു പിടിയിലായത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും രണ്ടു മറുനാടന്‍ തൊഴിലാളികളും പിടിയിലായി.
ഈ മാസം 11-ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കിയത്. ഷാഡോ പൊലീസുമായി ചേര്‍ന്നായിരുന്നു റെയ്ഡ്. പ്രതികളെ ഉടന്‍ അസമിലേക്കു കൊണ്ടുപോകും. ലോക്ക്ഡൗൺ കാലത്ത് പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്നാണ് ഇത്രയും പേര്‍ ഇവിടേക്കെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here