കച്ചിൽ ഭൂചലനം; ആൾനാശമില്ല

ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണമോ, വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്‌ച ഉച്ചയ്ക്ക് 12.43 ഓടെയാണ് ഭൂചലനം ഉണ്ടായത്.
കച്ച് ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റർ വടക്ക് പടിഞ്ഞാർ 14.2 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് ഗാന്ധിനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭൂചലനം ഉണ്ടായ അതേ മേഖലയിലാണ് ഇന്നും ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭച്ചാവുവിന് 20 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനമുണ്ടായത്.
ഗുജറാത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം അതിതീവ്ര ഭൂകമ്പ സാധ്യതാ മേഖലയിലാണ് കച്ച് ജില്ല ഉള്‍പ്പെടുന്നത്. 2001 ജനുവരിയിൽ 6.9 തീവ്രതയിലുള്ള ഭൂകമ്പം ജില്ലയിൽ ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here