ദേശീയഗാനത്തിനിടെ ദ്രാവിഡിന്റെ മുഖത്തേക്ക് ക്യാമറ തിരിച്ച് ക്യാമറാമാന്‍; ബ്രില്യന്‍സെന്ന് സോഷ്യല്‍ മീഡിയ

കൊളംബോയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിലെ ക്യാമറ ബ്രില്ല്യൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. മത്സരത്തിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെ ഇന്ത്യന്‍ ടീമിന്റെ പരീശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്ത ക്യാമറാമാനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
ക്യാമറ എപ്പോഴാണ് തിരിച്ചതെന്ന് അറിയുമ്പോഴാണ് ക്യാമറാമാന്റെ ബ്രില്യന്‍സ് വ്യക്തമാകുന്നത്. ദേശീയ ഗാനത്തിനിടെ ‘ദ്രാവിഡ ഉത്കല ബംഗ’ എന്ന ഭാഗം വന്നപ്പോഴാണ് ക്യാമറാമാൻ കൃത്യമായി ദ്രാവിഡിന്റെ മുഖം സ്‌ക്രീനില്‍ കാണിച്ചത്.
അധികം വൈകാതെ കാമറാമാന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ക്യാമറാമാനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയല്‍ രംഗത്തെതതിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here