Advertisement

കഞ്ചാവ് മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി അടക്കം 11 പേര്‍ പിടിയിൽ

July 18, 2021
0 minutes Read

തിരുവനന്തപുരം കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം പതിനൊന്ന് പേര്‍ പിടിയിൽ. പത്ത് പേരാണ് ഇന്ന് പിടിയിലായത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

പ്രദേശത്തെ കോളനിയിൽ ഒരാഴ്ച മുമ്പ് കഞ്ചാവ് വിൽക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ സാക്ഷിയായ കോട്ടൂർ സ്വദേശി സജികുമാറിന്‍റെ വീടിന് നേരെയും പ്രതികൾ കഴിഞ്ഞ ദിവസം അക്രമം നടത്തിയിരുന്നു. തുടർന്നാണ് സംഭവ സ്ഥലത്തെത്തിയ നെയ്യാർ ഡാം പൊലീസിന് നേരെ പ്രതികളുടെ അക്രമണമുണ്ടാകുന്നത്.

പ്രെട്രോള്‍ ബോംബാക്രമണത്തിൽ നെയ്യറാം ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിനിനും പരിക്കേറ്റിരുന്നു. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top