മറൈന്‍ ഡ്രൈവില്‍ വീട്ടമ്മയുടെ കടയടപ്പിച്ച് ജിസിഡിഎ

ലോക്ക് ഡൗണില്‍ വാടക നല്‍കിയില്ലെന്ന് ആരോപിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ വീട്ടമ്മയുടെ കടയടപ്പിച്ച് ജിസിഡിഎ. ഇറക്കിവിട്ടത് താന്തോന്നിത്തുരുത്ത് സ്വദേശി പ്രസന്നകുമാരിയെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് കട ഒഴിപ്പിച്ചത്. ജിസിഡിഎ അധികൃതര്‍ കടയിലെ സാധന സാമഗ്രികള്‍ പുറത്തേക്ക് വലിച്ചിട്ടതായും പരാതിയുണ്ട്.
മൂന്ന് വര്‍ഷമായി വാടകകുടിശ്ശികയുണ്ട്. ഒന്‍പത് ലക്ഷത്തോളമാണ് കുടിശ്ശിക. ഇവരുടെ മകള്‍ രോഗിയാണെന്നും വിവരം. 25ാം തിയതി കടയില്‍ നോട്ടിസ് പതിപ്പിച്ച് കടയടച്ചു. എത്ര കുടിശ്ശികയുണ്ടെന്ന് പോലും തന്നെ അറിയിച്ചില്ല. ജിസിഡിഎ സെക്രട്ടറിയോട് അന്വേഷിച്ചപ്പോളും ഒന്നും ചെയ്യാനാകില്ലെന്നും പ്രസന്ന കുമാരി പറഞ്ഞു. എറണാകുളം എംഎല്‍എ ടി ജെ വിനോദ് സ്ഥലത്തെത്തി. ജിസിഡിഎ അധികൃതര്‍ സ്ഥലത്തെത്തി വീട്ടമ്മയെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്.
Story Highlights: marine drive, gcda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here