യുപി തെരഞ്ഞെടുപ്പ്: സഖ്യ സന്നദ്ധതയറിയിച്ച് പ്രിയങ്ക ഗാന്ധി

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ സാധ്യതക്ക് സന്നദ്ധതയറിയിച്ച് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് തുറന്ന സമീപനമാണെന്ന് പ്രിയങ്ക പറഞ്ഞു.
403 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഇപ്പോൾ സമയമായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുകയാണോ എന്ന ചോദ്യത്തിന് താന്‍ സാധ്യത തള്ളിക്കളയുന്നില്ലെന്നും ഞങ്ങള്‍ തീര്‍ത്തും അടഞ്ഞ ചിന്താഗതിക്കാരല്ലന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസ്സോടെ തന്നെ ഇക്കാര്യത്തെ സമീപിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തനിക്ക് ഇക്കാര്യത്തില്‍ തുറന്ന മനസ്സുണ്ടെന്നും, പക്ഷേ തന്റെ മുന്‍ഗണന എപ്പോഴും പാര്‍ട്ടിയ്ക്കാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here