Advertisement

വിദ്യാതരംഗിണി വായ്‌പ പരിധി പത്ത് ലക്ഷമാക്കി ഉയർത്തി

July 18, 2021
0 minutes Read

ഓൺലൈൻ പഠന സഹായമൊരുക്കുന്നതിന് സഹകരണ വകുപ്പ് ആരംഭിച്ച വിദ്യാതരംഗിണി വായ്‌പയുടെ പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷം രൂപയാക്കി. മൊബൈൽ ഫോണില്ലാത്ത കുട്ടികളെ സഹായിക്കാൻ ആരംഭിച്ചതാണ് വിദ്യാതരംഗിണി.

സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കുന്ന ഒന്ന് മുതൽ 12 ക്ലാസുകൾ വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 10,000 രൂപ വരെയാണ് പലിശ രഹിത വായ്‌പ ലഭിക്കുക.

സഹകരണ വകുപ്പിലെ എ, ബി വിഭാഗങ്ങളിൽ പെട്ട അംഗങ്ങൾക്കാണ് അർഹത. ഇനി മുതൽ സി ക്ലാസ് അംഗങ്ങൾക്കും വായ്‌പ ലഭിക്കും. താത്‌കാലികമായി അനുവദിക്കുന്ന അംഗത്വമാണ് സി ക്ലാസ്. ഇവർക്ക് വോട്ട് അവകാശമോ ലാഭ വിഹിതമോ ഒന്നും തന്നെ ലഭിക്കുകയില്ല.

പലിശയും ജാമ്യവുമില്ലാതെ പത്തുലക്ഷം രൂപ വിനിയോഗിക്കാന്‍ ഉത്തരവിറങ്ങിയതോടെ സഹകരണസംഘങ്ങളും അര്‍ഹരായ കുട്ടികളെ കണ്ടെത്തേണ്ട ചുമതലയുള്ള വിദ്യാലയങ്ങളും ധര്‍മ്മസങ്കടത്തിലായി. അര്‍ഹരെ കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതാണ് ബാങ്കുകളുടെ പ്രതിസന്ധി. റിസ്‌ക് ഫണ്ട് പരിരക്ഷയും ഈ വായ്പക്കില്ല. സി ക്ലാസംഗങ്ങള്‍ക്കും നല്‍കാമെന്നായതോടെ ആര്‍ക്കും വായ്പ നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. സാക്ഷ്യപത്രം ചോദിച്ചെത്തുന്നവര്‍ക്കെല്ലാം അതു കൊടുക്കേണ്ടിവരുന്നുവെന്നതാണ് സ്‌കൂളധികൃതരെ വിഷമിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top