മണ്ണിടിച്ചില്‍: കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കനത്ത മഴയിൽ റെയില്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ട കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും 8.50 ന് ആദ്യത്തെ പാസഞ്ചർ ട്രെയിൻ കടത്തിവിടുകയും ചെയ്തു. മംഗളൂരുവിനടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് അജ്മീർ – ഏറണാകുളം എക്സ്പ്രസ് തീവണ്ടി (02978) കേടുപാടുകൾ തീർത്ത പാതയിലൂടെ കടന്നുപോയത്. ശനിയാഴ്ച അർദ്ധരാത്രിയോടെ പാതയിലെ മണ്ണ് നീക്കം ചെയ്യുന്നത് പൂർത്തിയാക്കി.
മംഗളൂരു ജംങ്ഷൻ – തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കുലശേഖര തുരങ്കത്തിനടുത്താണ് 50 മീറ്ററോളം പാളം മണ്ണിടിഞ്ഞ് വീണ് മൂടിയത്. ഇതോടെ രണ്ട് ദിവസമായി കൊങ്കണ്‍ പാത വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. അപകട സാധ്യത കണക്കിലെടുത്ത് വേഗത കുറച്ചു മാത്രമെ ഇത് വഴി തീവണ്ടികൾ കടത്തിവിടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here