Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും പീഡിപ്പിച്ചു

July 18, 2021
1 minute Read

കാസര്‍ഗോഡ് കടുമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജ്യാമത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. കേസിലെ പ്രതിയായ കടുമേനി പട്ടേങ്ങാനത്തെ ഏണിയക്കാട്ടില്‍ ചാക്കോയുടെ മകന്‍ ആന്റോ ചാക്കോച്ചന്‍കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്.

ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ പോക്‌സോ കേസ് ചുമത്തി അന്വേഷണം നടക്കുകയാണ്. നേരത്തെ ഇതേ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച കേസില്‍ ആറ് മാസം റിമാന്‍ഡില്‍ കഴിയുകയും തുടര്‍ന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു.

പുറത്തിറങ്ങിയ പ്രതി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലിസിന്റെ വിശദീകരണം. കോണ്‍ഗ്രസ് അനുഭാവിയായ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Story Highlights: pocso case, rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top