നികുതിയുടെ പേരിൽ വേട്ടയാടുന്നു; സർക്കാരിനെതിരെ തീയറ്റർ ഉടമകൾ

സർക്കാരിനെതിരെ തീയറ്റർ ഉടമകൾ. തീയറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരിൽ വേട്ടയാടുന്നുവെന്ന് തീയറ്ററുടമകൾ പരാതിപ്പെടുന്നു.
അധിക കെട്ടിട നികുതി അടയ്ക്കാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിക്കുമെന്ന് പത്മ ,ഷേണായിസ് ഉടമ സുരേഷ് പത്മ അറിയിച്ചു. നികുതി ഇളവ് നൽകുമെന്ന് മന്ത്രി പറഞ്ഞിട്ട് ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ലെന്നാണ് തീയറ്റർ ഉടമകളുടെ ആരോപണം. തീയറ്ററുകൾ ഓണത്തിനെങ്കിലും തുറക്കണമെന്ന് ഫിലിം ചേംബറും ആവശ്യപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെയാണ് തീയറ്ററുകൾക്ക് പൂട്ട് വീണത്. അൺലോക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ പല ദിവസങ്ങളിലായി തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും തീയറ്ററുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.
Story Highlights: theater owners against govt on tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here