സ്വര്‍ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയ സംഭവം; കൊടുവള്ളി സ്വദേശിയെ പൊലീസ് തെരയുന്നു

കൊയിലാണ്ടിയില്‍ സ്വര്‍ണക്കടത്ത് കാരിയറായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൊടുവള്ളി സ്വദേശിയായ ബാബുഡു എന്ന അബ്ദുള്‍ സലാമിനെ പൊലീസ് തിരയുന്നു. കേസിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോയ കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ് ബാബുഡു എന്ന് വിളിപ്പേരുള്ള അബ്ദുള്‍ സലാമെന്നാണ് കണ്ടെത്തല്‍.
അഷ്റഫ് കടത്തിക്കൊണ്ടു വന്ന സ്വര്‍ണം തിരിച്ചുകിട്ടാന്‍ വേണ്ടി ഇയാളുടെ നേതൃത്വത്തില്‍ മുന്‍പും ശ്രമം നടന്നിരുന്നു. അഷ്റഫിന്റെ നാട്ടിലെ സുഹൃത്തായ നിസാറിനെയും ഒരു മാസം മുന്‍പ് ഈ സംഘം തട്ടിക്കൊണ്ടുപോയി. അഷ്റഫ് സ്വര്‍ണം ആര്‍ക്കാണ് നല്‍കിയതെന്ന് അറിയുകയായിരുന്നു ലക്ഷ്യം.
ഈ കൊട്ടേഷന്റെ സൂത്രധാരനും അബ്ദുള്‍ സലാമാണ്. കോഴിക്കോട്ടെ ഒരു ഫ്ളാറ്റില്‍ ഒരു ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് നിസാറിനെ വിട്ടയച്ചത്. സലാമിനെ പിടികൂടിയാല്‍ തട്ടിക്കൊണ്ടുപോയ സംഘത്തെയും കൊട്ടേഷന്‍ നല്കിയ സംഘത്തെയും കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസില്‍ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here