കൈകൊടുക്കലും ആലിംഗനവും വേണ്ട; തെരെഞ്ഞെടുപ്പ് പ്രചാരണ ചട്ടവുമായി ഫിലിപ്പൈൻസ്

വോട്ട് ചോദിക്കുന്നതിൽ പ്രശ്നമില്ല എന്നാൽ കൈക്കൊടുക്കലും കെട്ടിപ്പിടിത്തവും ഒന്നും വേണ്ട. ഫിലിപ്പൈൻസിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പ്യ്ത്തിയ ചട്ടങ്ങളുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പതിവു പ്രചാരണ രീതികൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോകുമ്പോൾ സ്ഥാനാർത്ഥികളുടെ പതിവ് രീതികളായ കൈക്കൊടുക്കൽ, കെട്ടിപ്പിടിക്കൽ, കുട്ടികൾക്ക് ഉമ്മ കൊടുക്കൽ തുടങ്ങിയവ വേണ്ടെന്നാണ് തീരുമാനം. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകാത്തതിനാലാണ് വിലക്കുകളെന്ന് ഫിലിപ്പൈൻസ് തിരഞ്ഞെടുപ്പ് കമ്മിഷൻ ‘കൊമെലെക്’ വക്താവ് ജെയിസ് ജിമെനെസ് അറിയിച്ചത്.
എന്നാൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ വിലക്കിയിട്ടില്ല. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാൻ സാധിക്കാത്ത സ്ഥാനാർഥികളെ കരുതിയാണ് ഈ ഇളവുകൾ നൽകുന്നതെന്നും ജിമെനെസ് വ്യക്തമാക്കി.
അടുത്ത വർഷം മേയ് ഒൻപതിനാണ് ഫിലിപ്പൈൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here