ബംഗ്ലാദേശിനെതിരെ ടി20 വിജയം നേടി സിംബാബ്‍വേ

രണ്ടാം ടി20യില്‍ 23 റണ്‍സിന്റെ വിജയം നേടി സിംബാബ്‍വേ. 167 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 143 റണ്‍സിന് ഒതുക്കിയാണ് സിംബാബ്‍വേ വിജയം പിടിച്ചെടുത്തത്. 13 പന്തില്‍ 29 റണ്‍സ് നേടിയ ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.
അഫിഫ് ഹൊസൈന്‍ 24 റണ്‍സും മുഹമ്മദ് സൈഫുദ്ദീന്‍ 19 റണ്‍സും നേടി. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ, വെല്ലിംഗ്ടണ്‍ മസകഡ്സ, ടെണ്ടായി ചടാര, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ വെസ്ലി മാധവേരെയുടെയും റയാന്‍ ബര്‍ളിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 166/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 57 പന്തില്‍ 73 റണ്‍സാണ് മാധവേരെ നേടിയത്. റയാന്‍ ബര്‍ള്‍ പുറത്താകാതെ 19 പന്തില്‍ 34 റണ്‍സ് നേടി. ഡിയോണ്‍ മയേഴ്സ് 26 റണ്‍സും നേടി. ബംഗ്ലാദേശ് ബൗളര്‍മാരില്‍ ഷൊറിഫുള്‍ ഇ്സാലം മൂന്ന് വിക്കറ്റ് നേടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here