എളുപ്പത്തിൽ തയാറാക്കാം രുചിയൂറും ഗ്രീൻപീസ് വട

നടൻ പലഹാരങ്ങളിൽ പ്രധാനികളാണ് പരിപ്പ് വടയും ഉഴുന്ന് വടയും. എന്നാൽ, സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഗ്രീൻപീസ് വട തയാറാക്കിയാലോ. ഗ്രീൻപീസ് നല്ല വണ്ണം കുതിർത്ത് എടുത്ത് വേണം ഇത് തയാറാക്കാൻ. [Green peas vada recipe]
ചേരുവകൾ
- ഗ്രീൻ പീസ് – 1 കപ്പ്
- സവാള: 1 ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
- പച്ചമുളക്: 4
- വറ്റൽ മുളക്: 6
- മല്ലിയില: 1/2 കപ്പ്
- ഗരം മസാല: 1 ടീ സ്പൂൺ
- മല്ലിപൊടി: 1 ടീ സ്പൂൺ
- ജീരകം പൊടി: 1/2 ടീസ്പൂൺ
- നാരങ്ങ നീര്: പകുതി നാരങ്ങ
- ഉപ്പ്: 1 ടീസ്പൂൺ
- ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ
- ഉരുളക്കിഴങ്ങ്: ഒരു വലിയത് (വേവിച്ച് ഉടച്ചത്)
Read Also: ചായയ്‌ക്കൊപ്പം നല്ല ചൂട് മസാല വട ആയാലോ
തയാറാക്കുന്ന വിധം
ഏകദേശം എട്ട് മണിക്കൂർ നേരം ഗ്രീൻ പീസ് കുതിരാൻ വയ്ക്കുക. കുതിർന്നതിന് ശേഷം നന്നയി കഴുകി വൃത്തിയാക്കി വെള്ളം പൂർണമായും കളഞ്ഞ് എടുക്കുക. ഉരുളകിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക. കുറച്ച് തരികളോടെ വേണം അരച്ചെടുക്കാൻ. ശേഷം 1/4 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേർത്ത വട്ടം ആയി രൂപപ്പെടുത്തുക, ഇരു വശവും ഒരു മിനിറ്റ് നേരം ചെറു തീയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക.
Story Highlights: Green peas vada recipe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here