പെഗസിസ് ഫോൺചോർത്തൽ വിവാദം; ലോക്സഭയിൽ ബഹളം,വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് രാഹുൽഗാന്ധി

പെഗസിസ് ഫോൺ ചോർത്തൽ വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യ സഭയും ലോക് സഭയും ഇന്നും തടസപ്പെട്ടു. ബഹളത്തിൽ കലാശിച്ചത് രാജ്യസഭയിൽ ശാന്തനു സെന്നിനെ സസ്പെൻഡ് ചെയ്യാനുള്ള സർക്കാർ പ്രമേയം. മന്ത്രി പോക്കിരിത്തരം (hooliganism) കാട്ടിയതിൽ നടപടി വേണം എന്ന ഡെറിക് ഒബ്രിയാന്റെ വിമർശനം ഇരുപക്ഷങ്ങളും തമ്മിലുള്ള വക്കേറ്റത്തിൽ കലാശിച്ചു.
ഇതിനിടെ ഫോൺ ചോർത്തൽ വിഷയത്തിൽ പ്രധാനമന്ത്രിയ്ക്ക് എതിരെ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിജയ്ചൌക്കിൽ മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി ഫോൺ ചോർത്തൽ വിവാദത്തിൽ കോൺഗ്രസ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഫോൺചോർത്തലിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയിൽ ചുമത്തിയ രാഹുൽ ഗാന്ധി നരേന്ദ്രമോദിയ്ക്ക് എതിരെ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
Read Also: പെഗസസ് ഫോൺ ചോർത്തൽ; സിബിഐ മുൻ മേധാവി അലോക് വർമയും പട്ടികയിൽ
രാജ്യസഭ ചേർന്ന ഉടൻ തന്നെ ത്യണമുൾ അംഗം ശാന്തനുസെന്നിനെ സസ്പെൻഡ് ചെയ്യാൻ റൂൾ 258 അനുസരിച്ചുള്ള സർക്കാർ പ്രമേയം പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളിധരൻ അവതരിപ്പിച്ചു. പ്രമേയത്തെ എതിർത്ത പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തി. ഐ.ടിമന്ത്രിയെ ഹൂളിഗൻ എന്ന് ഡെറിക് ഒബ്രിയാൻ വിളിച്ചതോടെ സഭ ഇരു പക്ഷങ്ങളും തമ്മിലുള്ള വാഗ്വാദത്തിനുള്ള വേദിയാകുകയായിരുന്നു.
Read Also: പെഗസസ് ഫോൺ ചോർത്തൽ; പട്ടികയിൽ അനിൽ അംബാനിയും
ഈ സമ്മേളനകാലത്തെക്കാണ് ശാന്തനു സെന്നിനെ സസ്പെൻഡ് ചെയ്തത്. ലോകസഭാ നടപടികളെയും ഫോൺ ചോർത്തൽ വിവാദം പ്രക്ഷുബ്ദമക്കി. ഇന്നത്തെയ്ക്ക് പിരിഞ്ഞ സഭ ഇനി തിങ്കളാഴ്ച ചേരും.
Story Highlights: ‘It’s treason’, Rahul Gandhi on Pegasus Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here