കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി കാക്കനാട് ഗ്രീൻ ഗാർഡനിൽ നായയെ അടിച്ചുകൊന്നു പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടി എന്ന പരാതിയിലാണ് അന്വേഷണം. ഇന്നലെയാണ് മൂന്നു തമിഴ്‌നാട് സ്വദേശികള്‍ നായ അടിച്ചുകൊന്ന പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോയത്.
നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങള്‍ കാണാം. മറ്റ് പട്ടികള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് പട്ടിയെ വലിച്ചെറിയുന്നതും കാണാം.
Read Also: തിരുവനന്തപുരത്ത് വളർത്തുനായയെ കൊന്ന കേസ് ഇന്ന് ഹൈക്കോടതിയിൽ
പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ നായയെ പിടിച്ച ആളുകള്‍ നഗരസഭയുടെ അനുമതിയോടെയാണ് നായയെ പിടിക്കുന്നതെന്നാണ് പറഞ്ഞത്. പക്ഷേ നഗരസഭ അധികൃതര്‍ പറയുന്നത് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നും. കൊച്ചിയിലെ ഹോട്ടലുകളില്‍ നായയിറച്ചി ഉപയോഗിക്കുന്നുണ്ടെന്നും ആരോപണം. ഒരു നഗരസഭയ്ക്കും നായയെ കൊല്ലാനുള്ള അനുമതി ഇല്ലെന്നും പരാതിക്കാര്‍. തൃശൂരിലും സമാന രീതിയില്‍ സംഭവമുണ്ടായിരുന്നു.
Story Highlights: Mystery over Kakkanad dog beated to death Police launched investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here