Advertisement

ഒളിമ്പിക് ദീപം തെളിയിക്കാനായത് കരിയറിലെ ഏറ്റവും വലിയ നേട്ടം; നയോമി ഒസാക്ക

July 23, 2021
0 minutes Read

ഒളിമ്പിക് ഉദ്ഘാടന വേദിയില്‍ ദീപം തെളിയിക്കാനായത് തന്റെ കരിയറില്‍ ഇത് വരെയുള്ള ഏറ്റവും വലിയ നേട്ടം ആണെന്ന് ജപ്പാന്‍ ടെന്നീസ് താരം നയോമി ഒസാക്ക. സംശയമില്ലാതെ തന്റെ കരിയറിലെ ഏറ്റവും മഹത്തായ നിമിഷം ഇതാണ് എന്നും ഈ നിമിഷത്തെ കുറിച്ച്‌ പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും സാമൂഹിക മാധ്യമത്തിലൂടെ ഒസാക്ക കുറിച്ചു.

ഈ നിമിഷം ലഭിച്ചതില്‍ താന്‍ വളരെ അധികം സന്തോഷവദിയും നന്ദിയുള്ളവമായിരിക്കും എന്നും ഒസാക്ക പറഞ്ഞു. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും ഒസാക്ക കുറിപ്പില്‍ പങ്ക് വച്ചു.

ടോക്കിയോയില്‍ കൊവിഡ് കാലത്തിനു അനുയോജ്യമായ ഉദ്ഘാടന ചടങ്ങില്‍ തന്റെ പാരമ്പര്യം വ്യക്തമാക്കുന്ന വേഷവുമായാണ് ഒസാക്ക ഒളിമ്പിക് ദീപം തെളിയിച്ച് ഒളിമ്പിക്സിന് ആരംഭം കുറിച്ചത്. ഇനി ജന്മനാടിനായി സുവര്‍ണ നേട്ടം കൈവരിക്കാന്‍ ആവും ഒസാക്കയുടെ ശ്രമം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top