Advertisement

ടോക്കിയോ ഒളിമ്പിക്‌സ്; മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ ശ്രീശങ്കറിനും കെടി ഇര്‍ഫാനും എതിരേ നടപടി; എഎഫ്‌ഐ

July 23, 2021
0 minutes Read

ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിലെ മലയാളി സാനിധ്യമാണ് ലോങ് ജംപ് താരം ശ്രീശങ്കറും നടത്ത മത്സരത്തില്‍ പങ്കെടുക്കുന്ന കെ.ടി ഇര്‍ഫാനും. ഒളിമ്പിക്‌ വേദി അഭിമാന മുഹൂര്‍ത്തമാണെങ്കിലും ഇരുവര്‍ക്കും തങ്ങളുടെ പ്രകടനവും മികച്ചതാക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്.

ടോക്കിയോയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ശ്രീശങ്കറിനും ഇര്‍ഫാനുമെതിരെ അത്‌ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും നടപടി നേരിടേണ്ടി വരും. എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന ഫിറ്റ്‌നെസ് പരിശോധനയില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു. ഇതോടെ ഇര്‍ഫാനെയും ശ്രീശങ്കറിനെയും ഒളിമ്പിക്‌ ടീമില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇരുവരുടെയും പരിശീലകര്‍ നടത്തിയ ഇടപ്പെടലാണ് അത് ഒഴിവാക്കിയത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പരിശീലകരുടെ ഉറപ്പിലാണ് ഇരുവരെയും ടോക്കിയോയിലേക്ക് അയക്കാന്‍ തീരുമാനച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരങ്ങള്‍ക്കാണ് ബെംഗളൂരുവിലെ സായ് കേന്ദ്രത്തില്‍ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതില്‍ ഇര്‍ഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.

ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കര്‍ ലോങ് ജമ്പിൽ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാര്‍ച്ചിലാണ് നടത്ത മത്സരത്തില്‍ ഇര്‍ഫാന്‍ യോഗ്യത നേടിയത്. ലണ്ടന്‍ ഒളിമ്പിക്‌സിലും ഇര്‍ഫാന്‍ മത്സരിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top