Advertisement

പാക്കിസ്ഥാൻ ഏകദിന പരമ്പര; പുതുമുഖ ടീമിനെ പ്രഖ്യാപിച്ച്‌ അഫ്ഗാനിസ്ഥാന്‍

July 24, 2021
4 minutes Read

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി ഒട്ടേറെ പുതുമുഖങ്ങളുള്ള ടീമിനെ പ്രഖ്യാപിച്ച്‌ അഫ്ഗാനിസ്ഥാന്‍. എട്ട് മാറ്റങ്ങളാണ് തങ്ങളുടെ ടീമില്‍ അഫ്ഗാനിസ്ഥാന്‍ വരുത്തിയിരിക്കുന്നത്. 17 അംഗ സംഘത്തില്‍ അഞ്ച് പുതുമുഖ താരങ്ങളുമുണ്ട്.

പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. അസ്ഗര്‍ അഫ്ഗാന്‍, ഗുല്‍ബാദിന്‍ നൈബ്, ജാവേദ് അഹമ്മദി, ഉസ്മാന്‍ ഖനി എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതെ സമയം അടുത്ത മാസം നടക്കാനിരുന്ന സിംബാവേ അയര്‍ലണ്ട് ടൂര്‍ മാറ്റി വച്ചു. ക്രിക്കറ്റ് അയര്‍ലണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. സിംബാവേ യുകെ റെഡ് ലിസ്റ്റിലുള്ള രാജ്യമാണെന്നും അതിനാല്‍ സിംബാവേ താരങ്ങള്‍ കടുത്ത ക്വാറന്റീന് വിധേയരാകേണ്ടി വരുമെന്നതിനാല്‍ ആണ് പര്യടനം തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് ആറിന് ആണ് പരമ്പര ആരംഭിക്കാനിരുന്നത്.

അഫ്ഗാനിസ്ഥാന്‍ ടീം : Rahmanullah Gurbaz, Ibrahim Zadran, Sediq Atal, Rahmat Shah, Hashmatullah Shahidi, Najib Zadran, Ikram Alikhal, Shahid Kamal, Mohammad Nabi, Karim Janat, Azmat Omarzai, Rashid Khan, Abdul Rahman, Naveen Ul Haq, Mujeeb Ur Rahman, Fazalhaq Farooqi and Noor Ahmad.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top