ബംഗ്ലാദേശിന് 200 മെട്രിക് ടൺ ഓക്സിജൻ നല്കാൻ ഇന്ത്യ; ഓക്സിജൻ എക്സ്പ്രസ് പുറപ്പെട്ടു

ട്രെയിൻ മാർഗം ബംഗ്ലാദേശിലേക്ക് ഓക്സിജൻ എത്തിക്കാൻ ഇന്ത്യ. ഇതാദ്യമായാണ് ഓക്സിജനുമായി ട്രെയിൻ വിദേശ രാജ്യത്തേക്ക് സർവീസ് നടത്തുന്നത്. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും വഹിച്ചു കൊണ്ടുള്ള ഓക്സിജൻ എക്സ്പ്രസ് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടുവെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
സൗത്ത് ഈസ്റ്റേൺ റയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്ന് 200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ബംഗ്ലാദേശിലേക്ക് പത്ത് കണ്ടയ്‌നറുകളിലായാണ് കൊണ്ടുപോയത്. ട്രെയിൻ യാത്ര ആരംഭിക്കുന്നതിന്റെ വിഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Indian Railways’ Oxygen Express to supply Liquid Medical(LMO) oxygen to Bangladesh:
— Ministry of Railways (@RailMinIndia) July 24, 2021
First time ever, Indian Railways is transporting 200 MT LMO to Bangladesh in 10 containers from Tatanagar to Benapole, Bangladesh.https://t.co/C20TZHhBLF pic.twitter.com/NQWLoJMFy8
ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി 2021 ഏപ്രിൽ 24 നാണ് റെയിൽവേ ഓക്സിജൻ എക്സ്പ്രസ് ആരംഭിച്ചത്. ഇതിനോടകം 35,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഏകദേശം 480 ഓക്സിജൻ എക്സ്പ്രസുകളാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചത്.
Story Highlights: First Time Ever, Indian Railways Transports Oxygen To Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here