Advertisement

ഇടിക്കൂട്ടില്‍ കാലിടറി വികാസ് കൃഷ്ണന്‍, ആദ്യ റൗണ്ടില്‍ പുറത്തായി

July 24, 2021
1 minute Read

ടോക്കിയോ ഒളിംപിക്സ് , ജപ്പാന്‍ താരത്തിനോട് ഏറ്റുമുട്ടി ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ വികാസ് കൃഷ്ണന്‍. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട് വികാസ് കൃഷ്ണന് കാലിടറിയത്.

ആദ്യ രണ്ട് റൗണ്ടിലും ജപ്പാന്‍ താരമാണ് മുന്‍തൂക്കം നേടിയത്. മൂന്നാം റൗണ്ടില്‍ വികാസ് കിണ‍‍ഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാന്‍ താരത്തെ മറികടക്കുവാന്‍ ഇന്ത്യന്‍ താരത്തിനായില്ല.

ഐകകണ്ഠേനയുള്ള തീരുമാനത്തിലാണ് 5-0ന്റെ വിജയം ജപ്പാന്‍ താരത്തിന് റഫറിമാര്‍ നല്‍കിയത്. രണ്ടാം റൗണ്ടില്‍ ക്യൂബന്‍ താരത്തിനെയാണ് ജപ്പാന്‍ താരം നേരിടുന്നത്.

അതേസമയംപ്രതീക്ഷ നല്‍കി വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സുതിര്‍ഥ മുഖര്‍ജി. സ്വീഡിഷ് താരം ലിന്റ ബെര്‍സ്റ്റോമറിനെയാണ് താരം പരാജയപ്പെടുത്തിയത്. 4 – 3. മത്സരത്തിന്റെ തുടക്കത്തില്‍ സ്വീഡിഷ് താരമാണ് ആധിപത്യം കാണിച്ചത്. ആദ്യ ഗെയിം 11- 5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ സുതിര്‍ഥ തിരിച്ചടിച്ചു. 11- 9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം നടന്നു.

ഒടുവില്‍ 13 – 11ന് ലിന്റ വിജയം കരസ്ഥമാക്കുകയായിരുന്നു. നാലാം ഗെയിമും 11- 9ന് ലിന്റ് സ്വന്തമാക്കി. അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യന്‍ താരം സ്വന്തമാക്കുകയായിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top