ഒളിമ്പിക്‌സ് : മാണിക്ക് ബത്രയ്ക്ക് മിന്നും ജയം

ഒളിമ്പിക്‌സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് മിന്നും വിജയം. യുക്രെയ്ൻ താരത്തെയാണ് മാണിക്ക ബത്ര തോൽപ്പിച്ചത്. വാശിയേറിയെ മത്സരത്തിന്റെ സ്‌കോർ നില 4-3.
ഇന്ത്യ വിജയപ്രതീക്ഷയർപ്പിച്ച ഷൂട്ടിംഗിൽ നിരാശയായിരുന്നു ഫലമെങ്കിലും മറ്റ് മത്സരങ്ങളിൽ ഇന്ത്യയ്ത്ത് വിജയം നേടാൻ സാധിച്ചു. ബാഡ്മിന്റണിൽ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.
AMAZING VICTORY! A super performance filled with grit and determination from our star paddler @manikabatra_TT . Manika is just one more step away from medal.
— Manika Batra (@manikabatra_TT) July 25, 2021
Scoreline: ??4 – 3 #ManikaBatra pic.twitter.com/PxHVWbYez1
റാവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.
ഹോക്കിയിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഖത്തെയാണ് ഇന്ത്യ തോൽപ്പിച്ചത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
Amazing news folks:
— India_AllSports (@India_AllSports) July 25, 2021
Star Indian paddler Manika Batra upset higher ranked Margaryta Pesotska (WR 32) 4-3 in 2nd round.
Next she will take on World No. 16 Sofia Polcanova for a place in Pre-QF. #Tokyo2020withIndia_AllSports pic.twitter.com/Hhv1BGB7UE
ടെന്നിസിലും ഷൂട്ടിംഗിലും ഇന്ത്യൻ താരങ്ങൾ പുറത്തായി. ടെന്നിസിൽ സാനിയ-അങ്കിത സഖ്യം യുക്രെയ്ൻ സഖ്യത്തോട് തോറ്റു. ആദ്യ സെറ്റിൽ വ്യക്തമായ ആദിപത്യം പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാൽ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോർ നില.
ഷൂട്ടിംഗിൽ പുരുഷന്മാരുട പത്ത് മീറ്റർ എയർ റൈഫിളിൽ ഫൈനൽ കാണാതെ ഇന്ത്യൻ സംഘം പുറത്തായി. ദീപക് കുമാറിന് 26-ാം സ്ഥാനവും ദിവ്യാൻഷിന് 31-ാം സ്ഥാനവുമാണ്. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും ഫൈനൽ കാണാതെ പുറത്തായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ന് നടക്കുക 18 ഫൈനലുകളാണ്. സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ ഇന്ന് കളത്തിലിറങ്ങുന്നത്. പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മേരി കോമും ഇന്നിറങ്ങും.
Story Highlights: manika batra won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here