‘സ്ഥാനമില്ലെങ്കിലും സ്വസ്ഥത ഉണ്ടാകും’: ഐഎന്‍എലിലെ അസംതൃപ്തരെ ക്ഷണിച്ച് ലീഗ്

‘ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്ന് മുസ്‌ലിം ലീഗ്. അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥാനങ്ങൾ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാകുമെന്നും വന്നവർ അത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് സംഭവം. പാർട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു കാട്ടുന്നതായിരുന്നു യോഗത്തിലെ സംഭവ വികാസങ്ങൾ.
അതേസമയം കൊച്ചിയിൽ ലോക്ഡൗൺ ലംഘിച്ച് ഐഎൻഎൽ നേതാക്കൾ യോഗം ചേരുകയും തെരുവിൽ തമ്മിൽ തല്ലുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുക്കും. നേതൃയോഗത്തിൽ പങ്കെടുത്ത തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഒഴിവാക്കി കേസെടുക്കാനാണ് നീക്കം.
കൊവിഡ് മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ചതിന് ഐഎൻഎൽ സംസ്ഥാന നേതാക്കൾക്ക് എതിരെ കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ മന്ത്രിയടക്കം യോഗത്തിൽ പങ്കെടുത്തവർക്കെതിരെയെല്ലാം എതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് വിശദീകരണം. മന്ത്രി അഹമദ് ദേവർകോവിൽ ഐഎൻഎല്ലിൻ്റെ നേതൃപട്ടികയിലില്ലെന്നാണ് വിവരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here