ഐഎസ്ആര്‍ഒ ചാരക്കേസ്; ഡി കെ ജെയിന്‍ സമിതി പിരിച്ചുവിട്ടു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതി ഡി കെ ജെയിന്‍ സമിതിയെ പിരിച്ചുവിട്ടു. കേസില്‍ സമിതിയുടെ ഇടപെടലിനെ സുപ്രിംകോടതി പ്രകീര്‍ത്തിച്ചു. അധ്യക്ഷന്‍ ഉള്‍പ്പെടെ സമിതി അംഗങ്ങള്‍ക്കാണ് കോടതിയുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചത്.
സിബിഐ സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന് കോടതി പറഞ്ഞു. സമിതിയെ സിബിഐ കൂടുതല്‍ ആശ്രയിക്കേണ്ടതില്ലെന്നും സുപ്രിം കോടതി. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പ്രതികള്‍ക്ക് എതിരെ നീങ്ങാന്‍ കഴിയില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
നമ്പി നാരായണനെ ആര് കുടുക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തണം. കേസില്‍ എഫ്‌ഐആര്‍ ഇട്ട സാഹചര്യമുണ്ട്. നമ്പി നാരായണനും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാദം പറയാം. എഫ്‌ഐആര്‍ ഇതുവരെ സിബിഐയുടെ സൈറ്റില്‍ അപ് ലോഡ് ചെയ്യാത്തതിനെയും കോടതി ചോദ്യം ചെയ്തു.
Read Also: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് മറിയം റഷീദയും ഫൗസിയ ഹസനും
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സുപ്രിംകോടതി ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 1994ല്‍ ഐഎസ്ആര്‍ഒ റോക്കറ്റ് എന്‍ജിനുകളുടെ രഹസ്യ ഡ്രോയിംഗ് പാകിസ്ഥാന് വില്‍ക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മാലിദ്വീപ് സ്വദേശിനിയായ മറിയം റഷീദയെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഐഎസ്ആര്‍ഒയുടെ അന്നത്തെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്ന നമ്പി നാരായണന്‍, അന്നത്തെ ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ശിവകുമാരന്‍ മറിയം റഷീദയുടെ സുഹൃത്ത് ഫൗസിയ ഹസന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
മുന്‍ സുപ്രിംകോടതി ജഡ്ജി ഡി കെ ജയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ണ് പരിഗണിച്ചായിരുന്നു കോടതി സിബിഐ അന്വേഷണം നിര്‍ദേശിച്ചത്. 2018 സെപ്റ്റംബറിലാണ് സുപ്രിംകോടതി സമിതി രൂപീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റുപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
Story Highlights: ISRO spy case DK Jain Committee dissolved supreme court appreciated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here