Advertisement

ടോക്യോ ഒളിമ്പിക്സ്: മീരാബായ് ചാനുവിന്റെ വെള്ളിമെഡൽ സ്വർണം ആവാൻ സാധ്യത

July 26, 2021
2 minutes Read
Mirabai Chanu get gold

വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാബായ് ചാനുവിൻ്റെ മെഡൽ സ്വർണം ആവാൻ സാധ്യത. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കും. പരിശോധനയിൽ പരാജയപ്പെട്ടാൽ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും. ( Mirabai Chanu get gold )

നാട്ടിലേക്ക് തിരികെ പോകരുതെന്ന് ഷിഹൂയി ഹൗവിനോട് ഒളിമ്പിക്സ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക്സ് റെക്കോർഡ് ആയ 210 കിലോഗ്രാം ഉയർത്തിയാണ് താരം സ്വർണം നേടിയത്. 202 കിലോയാണ് ചാനു ഉയർത്തിയത്.

അതേസമയം, മെഡൽ നേടി നാട്ടിൽ തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം ലഭിച്ചു. ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാരാണ് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യൻ താരത്തിനു സ്വീകരണം നൽകിയത്. നാട്ടിലെത്തിയെന്ന് ചാനു തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

Read Also: മെഡൽ നേടി തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം: വിഡിയോ

ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ ഒരേയൊരു മെഡൽ ജേതാവാണ് മീരാബായ് ചാനു. 2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 5 വർഷങ്ങൾക്കിപ്പുറം വെള്ളിമെഡൽ സ്വന്തമാക്കി മടങ്ങിയത്. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡൽ ലഭിക്കുന്നത് ഇതാദ്യമാണ്. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്‌നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്. സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ ഒതുക്കിയത്.

2000 ലെ ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്.

Story Highlights: Mirabai Chanu chance to get gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top