ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം; പൃഥ്വിരാജിന് നന്ദി; പ്രിയദര്‍ശൻ

മോഹന്‍ലാലിനൊപ്പം മകള്‍ കല്യാണി അഭിനയിച്ച സന്തോഷം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍ ആണ് കല്യാണി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ് എന്നും പ്രിയദര്‍ശൻ എഴുതുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയദര്‍ശൻ തന്നെ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലിനൊപ്പമുള്ള രംഗങ്ങളില്‍ കല്യാണി അഭിനയിച്ചിരുന്നു.
https://www.facebook.com/DirectorPriyadarshan/posts/373253297505493
ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പൃഥ്വിരാജും മുഴുനീള വേഷത്തില്‍ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here