Advertisement

പൊന്നാനിയില്‍ കടലാക്രമണം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

July 27, 2021
1 minute Read
sea attack ponnani

പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. വീടുകളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. കടല്‍ഭിത്തിയുടെ അപര്യാപ്തത മൂലം നേരത്തെ വേലിയേറ്റമുണ്ടായ സമയത്തെല്ലാം വെള്ളം കയറുന്ന സാഹചര്യമാണുള്ളത്.

പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ്, പൊലീസ് സ്റ്റേഷന് പുറകും വശം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ വീടുകളിലേക്ക് വെള്ളം കയറുകയാണ്. നേരത്തെയുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും ഭാഗികമായി തകര്‍ന്ന വീടുകളും കെട്ടിടങ്ങളും നിലവില്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലുള്ളവരെ മാറ്റിത്താമസിപ്പിക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ഇപ്പോള്‍ ഏതാനും വീടുകളില്‍ മാത്രമാണ് ഇവിടെ ആള്‍ത്താമസമുള്ളത്. വൈകുന്നേരത്തോടെ വെള്ളമിറങ്ങിത്തുടങ്ങിയില്ലെങ്കില്‍ ഇവരെ കൂടി മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Story Highlights: sea attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top