യുപിയില്‍ നിര്‍ത്തിയിട്ട ബസില്‍ ട്രക്ക് ഇടിച്ച് അപകടം;18 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. ബാരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ( bus accident up ) പാഞ്ഞുകയറുകയായിരുന്നു. ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശികളാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്. നൂറ്റിയേഴ് പേര്‍ യാത്രക്കാരായി സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ് ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ ഹൈവേയ്ക്ക് സമീപം നിര്‍ത്തിയിടുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പുറകിലാണ് ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നോട്ട് നീങ്ങി ഉറങ്ങിക്കിടന്ന ആളുകളുടെ ദേഹത്തേക്ക് കയറി. പരുക്കേറ്റ പത്തൊന്‍പത് പേരെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷാസേനയാണ് പുറത്തെടുത്തത്.
Story Highlights: bus accident up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here