ഇന്ത്യ ശ്രീലങ്ക രണ്ടാം ടി 20 : ഇന്ത്യക്ക് ബാറ്റിംഗ്

കൊവിഡ് നിഴലില്‍ നടക്കുന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ട്വന്റി ട്വന്റി ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര നേടാം.ഇന്ത്യയുടെ കൃണാൽ പാണ്ട്യ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇന്നലെ നടക്കാനിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റിയത്.
ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗെയ്ക്‌വാദ്, ചേതന്‍ സക്കറിയ എന്നീ താരങ്ങളാണ് ഇന്ന് ടി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദാണ് ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക, വണ്‍ ഡൗണായി ദേവദത്ത് ഇറങ്ങും. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. ആകെ അഞ്ച് ബാറ്റ്‌സമന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (കീപ്പര്‍), നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുല്‍ ചഹാര്‍, നവദീപ് സൈനി, ചേതന്‍ സകരിയ, വരുണ്‍ ചക്രവര്‍ത്തി
ശ്രീലങ്കന്‍ ടീം: അവിഷ്ക ഫെര്‍ണാണ്ടോ, ബിനോദ് ഭാനുക്ക (കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, സദീര സമരവിക്രമ, ദസുന്‍ ശനക (ക്യാപ്റ്റന്‍), രമേശ് മെന്‍ഡിസ്, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉഡാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here