അതുല്യ സംഗീതജ്ഞൻ എം.ജി രാധാകൃഷ്ണന്റെ ജന്മവാർഷിക; സംഗീതവിരുന്നൊരുക്കാൻ ചിത്രയുൾപ്പെടെയുള്ള സംഘം

അനശ്വര സംഗീതജ്ഞൻ എംജി രാധാകൃഷ്ണന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സംഗീത വിരുന്ന് ഒരുങ്ങുന്നു. ക്രിയേറ്റിവ് മെലഡീസ് വേൾഡ് ഓർഗനൈസേഷൻ ഫേസ്ബുക്ക് പേജിൽ എംജി രാധാകൃഷ്ണൻ ഫൗണ്ടേഷനും സംഗീത ഭാരതിയും സിഎംഡബ്ല്യൂഒയും ചേർന്ന് നടത്തുന്ന പരിപാടിയിൽ കെ.എസ് ചിത്ര, എംജി ശ്രീകുമാർ, വേണുഗോപാൽ, ശരതത്, സുജാത ഉൾപ്പെടെ നിരവധി പ്രമുഖ ഗായകരാണ് പങ്കെടുക്കുന്നത്.
പരിപാടിയിൽ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനേയും ആദരിക്കുന്നുണ്ട്. പൂയം തിരുനാൾ ഗൗരീ പാർവതി ഭായി താമ്പുരാട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. അവശ കലാകാരന്മാർക്കുള്ള ധനസഹായം അശ്വതി തിരുനാൾ ലക്ഷ്മിഭായ് തമ്പുരാട്ടി നൽകും.
നാളെ, ജൂലൈ 29ന് വൈകുന്നേരം 6.30നാണ് പരിപാടി. ക്രിയേറ്റിവ് മെലഡീസിന്റെ ഫേസ്ബുക്ക് പേജിൽ ഓൺലൈനായി പരിപാടി കാണാം.
Story Highlights: mg radhakrishnan tributeuarters saw Sithram Yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here