Advertisement

മിൽമ ഭരണം ഇടതു മുന്നണിക്ക്

July 28, 2021
1 minute Read
milma chairman ks mani

മിൽമ ഭരണം ഇടതുമുന്നണിക്ക്. ചെയർമാനായി കെ. എസ് മണിയെ തെരഞ്ഞെടുത്തു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് ജയം. പാലക്കാട് സ്വദേശിയായ മണി മിൽമ മലബാർ മേഖലാ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുപ്പത്തിയെട്ട് വർഷത്തിനിടെ ആദ്യമായാണ് മിൽമയുടെ തലപ്പത്ത് സിപിഐഎം പ്രതിനിധി വരുന്നത്.

Read Also: മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

മിൽമ മലബാർ മേഖലാ യൂണിയൻ ഭരണം സിപിഐഎമ്മിനാണ്. ഫെഡറേഷൻ ഡയറക്ടർ ബോർഡിൽ നാല് പ്രതിനിധികളാണ് ഉണ്ടായിരുന്നത്. എറണാകുളം മേഖലാ യൂണിയൻ മാത്രമായിരുന്നു കോൺഗ്രസിന്റെ കൈവശമുള്ളത്. അവിടെ നിന്ന് അഞ്ച് പ്രതിനിധികളാണ് ഫെഡറേഷനിലുള്ളത്. മിൽമ ചെയർമാനായിരുന്ന പി. എ ബാലൻ മാസ്റ്റർ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും കെ. എസ് മണി തെരഞ്ഞെടുക്കപ്പെട്ടതും.

Story Highlights: milma chairman ks mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top