രണ്ടാം ടി 20 ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് വിജയം

രണ്ടാം ടി 20 ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് വിജയം.ഇതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി ശ്രീലങ്ക.133 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 2 പന്ത് അവശേഷിക്കവേ മറികടന്നു. ധനന്‍ജയ ഡി സില്‍വയായിരുന്നു ടീമിന് വിജയം ഒരുക്കിയത്.
133 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് അവിഷ്ക ഫെര്‍ണാണ്ടോയെ ഭുവനേശ്വര്‍ കുമാർ പുറത്താക്കി തുടർന്ന് സദീര സമരവിക്രമയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയും മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി.
വിക്കറ്റുകൾ തുടരെ വീഴുംബോഴും മറുവശത്തു റണ്‍സ് കണ്ടെത്തിയ മിനോദ് ഭാനുക 31 പന്തില്‍ 36 റണ്‍സാണ് നേടിയത്. ഭാനുക പുറത്താകുമ്പോൾ 66/4 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ ധനന്‍ജയ ഡി സില്‍വയും വനിന്‍ഡു ഹസരംഗയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 28 റണ്‍സിന്റെ ബലത്തില്‍ മുന്നോട്ട് നയിച്ചുവെങ്കിലും 11 പന്തില്‍ 15 റണ്‍സ് നേടിയ ഹസരംഗയെ പുറത്താക്കി രാഹുല്‍ ചഹാര്‍ തന്റെ സ്പെല്ലിന്റെ അവസാന പന്തില്‍ വിക്കറ്റ് നേടി.
അവസാന മൂന്നോവറില്‍ 28 റണ്‍സായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. എന്നാൽ ചേതന്‍ സക്കറിയ എറിഞ്ഞ 18ാം ഓവറില്‍ 8 റണ്‍സ് പിറന്നപ്പോള്‍ അവസാന രണ്ടോവറിലെ ലക്ഷ്യം 20 ആയി മാറി. ഭുവനേശ്വര്‍ എറിഞ്ഞ 19ാം ഓവറില്‍ ഒരു സിക്സര്‍ ഉള്‍പ്പെടെ 12 റണ്‍സ് പിറന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 8 റണ്‍സായി ചുരുങ്ങി.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 135 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നായകന് ശിഖര്‍ ധവാന് (42 പന്തില്‍ 40) ടോപ് സ്കോററായി. എട്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കൊവിഡ് ബാധിച്ച കൃണാല്‍ പാണ്ഡ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന് കിഷന്, യുസ് വേന്ദ്ര ചാഹല്‍, കൃഷ്ണപ്പ ഗൗതം, ദീപക് ചാഹര്‍ എന്നിവരെ ഐസോലേഷനില്‍ പ്രവേശിച്ചിതോടെ ഇന്ത്യക്കു ടീമില്‍ മുഴുവന്‍ അഴിച്ചുപണി നടത്തേണ്ടിവന്നു. ചേതന്‍ സക്കരിയ, ദേവദത്ത പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗെയ്ക് വാദ് എന്നിവര്‍ ഇന്ത്യക്കായി അന്താരാഷ് ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here