നിയമസഭ തെരഞ്ഞെടുപ്പ്; എറണാകുളത്ത് സിപിഐഎം പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍

നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ ഈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചതായി അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ പ്രാദേശിക നേതൃത്വം ശ്രമിച്ചില്ലെന്നും വിലയിരുത്തല്‍
ആലങ്ങാട്, തൃപ്പൂണിത്തുറ, വൈറ്റില, പള്ളുരുത്തി എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മുന്‍ ഏരിയ സെക്രട്ടറി സി എന്‍ സുന്ദരന്‍ എം സ്വരാജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടാവും.
Read Also: ഐഎൻഎൽ തർക്കം; ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്ന് സിപിഐഎം
പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. തൃക്കാക്കരയില്‍ വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിന്‍സന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജെ ജേക്കബിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി ലഭിച്ചിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി യോഗം പോലും ചേര്‍ന്നില്ല എന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി നേതാക്കള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നും അന്വേഷണ കമ്മീഷന്റ വിലയിരുത്തുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാവാനാണ് സാധ്യത.
Story Highlights: Assembly elections Finding CPI (M) local leaders mistake Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here